Dailyhunt

കുട്ടിയാനയുടെ തുമ്ബിക്കൈ കമ്ബിവേലിയില്‍ കുടുങ്ങി

തുമ്ബിക്കൈ കമ്ബിവേലിയില്‍ക്കുടുങ്ങി ദുരിതമനുഭവിച്ച കാട്ടാനക്കുട്ടിയെ മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ വനപാലകര്‍ രക്ഷപ്പെടുത്തി അമ്മയാനയോടൊപ്പം വിട്ടു.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ സ്ഥലത്ത് ജോലിക്കെത്തിയ ആദിവാസികളാണ് രണ്ടരവയസ്സുള്ള കുട്ടിക്കൊമ്ബനെ അപകടനിലയില്‍ കണ്ടത്.

അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഫാമിങ് സൊസൈറ്റി ഒന്നാം സൈറ്റിലാണ് സംഭവം. ഫാമിങ് സൊസൈറ്റിയിലെ ജീവനക്കാര്‍ വനംവകുപ്പിനെ വിവരമറിയച്ചതോടെ ചിണ്ടക്കി ചെക്‌പോസ്റ്റില്‍നിന്ന്‌ വനപാലകരെത്തി. എന്നാല്‍, കാട്ടാനക്കുട്ടിക്ക്‌ സമീപം നിലയുറപ്പിച്ചിരുന്ന അമ്മയാന ഇവരെ ഓടിച്ചു. പിന്നീട് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദിന്റെ നിര്‍ദേശപ്രകാരം ദ്രുതകര്‍മസേനയെ എത്തിക്കയായിരുന്നു. കുട്ടിയാനക്ക്‌ സമീപമെത്താന്‍ അനുവദിക്കാതെ അമ്മയാന ദ്രുതകര്‍മസേനാംഗങ്ങളെ അരമണിക്കൂറോളം ഓടിച്ചെങ്കിലും പിന്നീട് പടക്കംപൊട്ടിച്ച്‌ അതിനെ സ്ഥലത്തുനിന്ന്‌ മാറ്റി.

The post കുട്ടിയാനയുടെ തുമ്ബിക്കൈ കമ്ബിവേലിയില്‍ കുടുങ്ങി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online