കുവൈത്തില്‍ വിവിധ മേഖലകളില്‍നിന്ന് വിസ മാറ്റത്തിന് അനുമതി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട് മേയ്ക്കല്‍ വിസ, ഫ്രീ ട്രേഡ് സോണ്‍ കമ്ബനികളിലെ വിസ എന്നിവയില്‍നിന്നാണ് വിസ മാറ്റത്തിന് അനുമതി നല്‍കിയത്.
ഇതുസംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹ്മദ് മൂസ ഉത്തരവ് പുറപ്പെടുവിച്ചു. വിസ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമാണ്. ഏജന്‍സി ചതിക്കുഴികളിലൂടെ ആടുവിസയില്‍ ഉള്‍പ്പെടെ എത്തിപ്പെട്ട് പ്രയാസം അനുഭവിക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ഉത്തരവാണിത്.
The post കുവൈത്തില്‍ വിവിധ മേഖലകളില്‍നിന്ന് വിസ മാറ്റത്തിന് അനുമതി first appeared on MalayalamExpressOnline.

