Saturday, 11 Jul, 4.48 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊറോണ; പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ക്വാറന്‍റീനില്‍

തൃശൂര്‍ അരിമ്ബൂരില്‍ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇവരെ പോസ്റ്റുമോര്‍ട്ടം ചെയ്ത മുഴുവന്‍ ഡോക്ടര്‍മാരും നിരീക്ഷണത്തില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഡോക്ടര്‍മാരടക്കം 10 പേരോട് ജൂലായ് 21 വരെ ക്വാറന്‍റീനില്‍ തുടരാനാണ് നിര്‍ദ്ദേശം. ജൂലൈ അഞ്ചിന് കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. അരിമ്ബൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്.

കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് വീട്ടമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. മൂന്നാമത് നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആയത്. അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്ബിളിന്‍റെ ഫലം വരും മുന്‍പാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top