Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഭിക്കുന്ന ലാഭം എല്ലാവര്‍ക്കും തുല്യം; ഗംഗാജലം സാക്ഷിയാക്കി യു.പിയില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ

ലഭിക്കുന്ന ലാഭം എല്ലാവര്‍ക്കും തുല്യം; ഗംഗാജലം സാക്ഷിയാക്കി യു.പിയില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ

ഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി വീതിക്കാമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഗംഗാജലം തൊട്ട് പ്രതിജ്ഞയെടുത്തതായി

ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി വീതിക്കാമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഗംഗാജലം തൊട്ട് പ്രതിജ്ഞയെടുത്തതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വ്യാപകമായ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം വീഡിയോ പഴയതാണെന്നും വിഷയം പരിശോധിക്കാമെന്നുമാണ് മുനിസിപ്പല്‍ കമ്മീഷണര്‍ സൗമ്യ ഗുരു റാണി നല്‍കുന്ന വിശദീകരണം.

ഷാജഹാന്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു കൂട്ടം കൗണ്‍സിലര്‍മാര്‍ ഗംഗാജലം കൈയ്യിലേന്തി കൂട്ടായി പ്രതിജ്ഞ എടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുനിസിപ്പാലിറ്റിയുടെ പദ്ധതികളിലൂടെ ലഭിക്കുന്ന അനധികൃത വരുമാനമോ കമ്മീഷനോ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുക്കുമെന്നാണ് കൗണ്‍സിലര്‍മാര്‍ പ്രതിജ്ഞ ചെയ്യുന്നത്. സംഘത്തിനുള്ളിലെ ഐക്യം നിലനിര്‍ത്തുന്നതിനും ഈ പ്രതിജ്ഞ ഊന്നല്‍ നല്‍കുന്നുണ്ട്. ഏതെങ്കിലും അംഗത്തിന് പ്രതിസന്ധിയുണ്ടായാല്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പരസ്പരം എതിര്‍ക്കില്ലെന്നും ഒറ്റുകൊടുക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നതായും വീഡിയോയില്‍ വ്യക്തമാണ്.ബിജെപി ഭരണത്തിലുള്ള കോര്‍പ്പറേഷനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് വന്നിരിക്കുന്നത്

ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണന്നും വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളിലേക്കാണ് ഈ വീഡിയോ വിരല്‍ ചൂണ്ടുന്നതെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജ്‌നീഷ് ഗുപ്ത പറഞ്ഞു. ക്രമക്കേടുകളുടെ വ്യാപ്തിയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ച അദ്ദേഹം ഇതില്‍ നിന്ന് ആര്‍ക്കാണ് നേട്ടമുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അനധികൃതമായി പിരിച്ചെടുക്കുന്ന പണം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വീതിച്ചെടുക്കുന്നുണ്ടോ എന്നും, ആര്‍ക്കെങ്കിലും വലിയ വിഹിതം ലഭിക്കുന്നുണ്ടോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online