Monday, 30 Mar, 6.40 am മലയാളം എക്സ്പ്രെസ്സ്

കേരളം
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: സംസ്ഥാനത്ത് 1,068 പേ​ര്‍ അ​റ​സ്റ്റി​ല്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി.

അനാവശ്യമായി പുറത്തിറങ്ങിയ 1068 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 531 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.സം​സ്ഥാ​ന​ത്താ​കെ പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top