Monday, 21 Jun, 7.31 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സിന് തിരിച്ചടിയായി യൂറോ കപ്പില്‍നിന്ന് ഒസ്മാന്‍ ഡെംബെലെ പുറത്ത്

ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സിന് തിരിച്ചടിയായി യൂറോ കപ്പില്‍നിന്ന് ഒസ്മാന്‍ ഡെംബെലെ പുറത്ത്.ഹംഗറിക്കെതിരായ മത്സരത്തിന്റെ 57-ാം മിനിറ്റില്‍ റാബിയോടിന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ പരിക്കേറ്റ് ബാഴ്സലോണ വിങ്ങര്‍ക്ക് കളം വിടേണ്ടി വന്നു.

വിദഗ്ദ്ധ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ഡെംബെലെ യൂറോ കപ്പില്‍നിന്ന് പിന്‍വാങ്ങിയത്.2017-ലാണ് ഡെംബെലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ബാഴ്സലോണയിലെത്തിയത്. നെയ്മര്‍ ബാഴ്സയില്‍ നിന്ന് പി.എസ്.ജിയിലേക്ക് പോയപ്പോഴായിരുന്നു ഇത്.

The post ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സിന് തിരിച്ചടിയായി യൂറോ കപ്പില്‍നിന്ന് ഒസ്മാന്‍ ഡെംബെലെ പുറത്ത് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top