Friday, 27 Mar, 9.02 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകള്‍; 1383 അറസ്റ്റ്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍. ഇന്ന് 1383 പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങളാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.

കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണിന്‍റെ നാലാം ദിവസം സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി തുടരുകയാണ്.

നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയില്‍ 144 (തിരുവനന്തപുരം സിറ്റി - 43, തിരുവനന്തപുരം റൂറല്‍ - 101 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 137 പേരെ (തിരുവനന്തപുരം സിറ്റി - 37, തിരുവനന്തപുരം റൂറല്‍ - 100 ) അറസ്റ്റ് ചെയ്യുകയും 110 വാഹനങ്ങള്‍ ( തിരുവനന്തപുരം സിറ്റി - 37, തിരുവനന്തപുരം റൂറല്‍ - 73) കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

അതേസമയം, പൊലീസ് സ്റ്റേഷനുകളുടെ സേവനം അഭ്യര്‍ത്ഥിക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം. പരാതികള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്‌സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 14 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 16 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 21പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 23 പേരെ അറസ്റ്റ് ചെയ്യുകയും 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top