Saturday, 24 Feb, 10.16 am മലയാളം എക്സ്പ്രെസ്സ്

ലേറ്റസ്റ്റ് ന്യൂസ്
മാ​വേ​ലി​ക്ക​ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഹ​ര്‍​ത്താ​ല്‍

വ​ന്‍ തു​ക നി​കു​തി അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച റ​ബ​ര്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി. നൂ​റ​നാ​ട് പാ​ല​മേ​ല്‍ ഉ​ള​വു​ക്കാ​ട് പൊ​യ്ക​യി​ല്‍ റ​ബ​ര്‍ വ്യാ​പാ​രി​യാ​യി​രു​ന്ന ബി​ജു​രാ​ജ് (38) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

റ​ബ​റി​നു​ണ്ടാ​യ വി​ല​ത്ത​ക​ര്‍​ച്ച​യി​ല്‍ ന​ഷ്ട​ത്തി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ബി​ജു​രാ​ജ് റ​ബ​ര്‍ വ്യാ​പാ​രം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​പാ​രം ന​ട​ത്തി​യ 2013-14 കാ​ല​യ​ള​വി​ല്‍ 68,90,695 രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്നെ​ന്നും ഇ​തി​നു​ള്ള നി​കു​തി ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്നും കാ​ണി​ച്ച്‌ ബി​ജു​രാ​ജി​ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ല്‍​നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ചു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സെ​യി​ല്‍ ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം മൂ​ല​മാ​ണ് ബി​ജു​രാ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ക​ട​ക​ള്‍ അ​ട​ച്ച്‌ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​മെ​ന്ന് സ​മി​തി അ​റി​യി​ച്ചു

Dailyhunt
Top