Sunday, 20 Sep, 6.03 am മലയാളം എക്സ്പ്രെസ്സ്

കേരളം
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 425 കോവിഡ് മരണം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 425 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 32,216 ആയി ഉയര്‍ന്നു. ഇന്നലെ 21,907പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11,88,015പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം ഭേദമായവരുടെ എണ്ണം 8,57,933 ആയി ഉയര്‍ന്നിട്ടുമുണ്ട്.

കര്‍ണാടകയില്‍ ഇന്നലെ 8,364പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10,815പേര്‍ രോഗമുക്തരായി. 114പേരാണ് ഇന്നലെ മരിച്ചത്. 5,11,346പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം ബാധിച്ചത്. 98,564പേര്‍ ചികിത്സയിലാണ്. 4,04,841പേര്‍ രോഗമുക്തരായി. 7,922പേര്‍ മരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top