Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 18 ആയി

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 18 ആയി

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 18 ആയി. ഇതില്‍ 8 പേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ പട്ടേല്‍ കോമ്ബൗണ്ടിലുള്ള മൂന്നുനില കെട്ടിടം തകര്‍ന്നത്.

43 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 ഫ്‌ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അപകടത്തില്‍ 21 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണസേനയുടെ 30 അംഗങ്ങള്‍ അടക്കം 40 രക്ഷാപ്രവര്‍ത്തകരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയിക്കുന്നത്. പ്രത്യേക ഉപകരണങ്ങളും സ്നിഫര്‍ നായ്ക്കളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് എന്‍ഡിആര്‍എഫ് സംഘം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online