Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ്  സ്ഥിരീകരിച്ചത് 11,088 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,088 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേര്‍ക്ക്. 24 മണിക്കൂറിനിടെ 11,088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം ഇതോടെ 5,35,601 ആയി. ഇന്ന് 256 പേരാണ് കോവിഡ് ബാധിച്ച്‌ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,48,553 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

10,014 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 3,68,435 ആയി.

ആന്ധ്രാപ്രദേശില്‍ ഇന്ന് 9,024 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5834 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രയില്‍ ഇന്ന് 87 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 118 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online