Tuesday, 08 Oct, 7.58 am മലയാളം എക്സ്പ്രെസ്സ്

കേരളം
മഹേഷ് ബാബു ചിത്രം 'സരിലേരു നീക്കെവ്വരൂ'; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സരിലേരു നീക്കെവ്വരൂ'. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണിത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ അമ്ബത് ദിവസ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷ്മിക മണ്ഡന ആണ് നായിക.

ചിത്രം ജനുവരി 11ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തില്‍ മഹേഷ് ബാബു പട്ടാള മേജര്‍ ആയിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരില്‍ ആണ് ചിത്രീകരിക്കുന്നത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദില്‍ രാജു, മഹേഷ് ബാബു, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹര്‍ഷി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമാണിത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top