Dailyhunt
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

തൊടുപുഴ

തൊടുപുഴ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ ദീപക് കെ, വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്‌മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (സൗത്ത് കേരള) ജാഫര്‍ എം പി, ഷോറൂം ഹെഡ് ജെറാള്‍ഡ് മാനുവല്‍, തൊടുപുഴ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു ടി.സി തുടങ്ങിയവര്‍ ഉദ്ഘാടന പങ്കെടുത്തു.

കേരളത്തില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തൊടുപുഴയിലെ ഷോറൂം നവീകരിച്ചത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ആകര്‍ഷകവുമായ രീതിയില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി അത്യാധുനിക ഇന്റീരിയര്‍ ഡിസൈനിലാണ് പുതിയ ഷോറൂം. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ആഗോള തലത്തില്‍ 14 രാജ്യങ്ങളിലായി 445ലേറെ ഷോറൂമുകളുണ്ട്.

സ്വര്‍ണ്ണം, ഡയമണ്ട്, പ്ലാറ്റിനം, ജെംസ്റ്റോണ്‍, എന്നിവയില്‍ തീര്‍ത്ത അതിമനോഹര ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് തൊടുപുഴയിലെ ഷോറൂമിലുള്ളത്. വിവാഹാവശ്യങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും അനുയോജ്യമായ പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളും നിത്യേന ധരിക്കാവുന്ന മോഡേണ്‍ ഡിസൈന്‍ ആഭരണങ്ങളും ഇവിടെ ലഭ്യമാണ്.

പരമ്പരാഗത ആഭരണ ശൈലികള്‍ക്കൊപ്പം ആധുനിക ഡിസൈനുകളും ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെ ഉപഭോക്താക്കളെന്നും അവര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുക എന്നതാണ് ഷോറൂമിന്റെ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ആധുനിക സൗകര്യങ്ങളും മികച്ച സേവനവും ഉറപ്പുവരുത്തിക്കൊണ്ട് തൊടുപുഴയിലെ ആഭരണ പ്രേമികളിലേക്ക് വൈവിധ്യമാര്‍ന്ന ആഭരണ ശേഖരം എത്തിക്കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ 'വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്' പദ്ധതിയനുസരിച്ച്‌ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഒരേ വിലയില്‍ സ്വര്‍ണ്ണം ലഭ്യമാകും. സുതാര്യമായ പ്രൈസ് ടാഗ്, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എച്ച്‌.യു.ഐ.ഡി. ഹാള്‍മാര്‍ക്കിംഗ്, ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, ആജീവനാന്ത മെയിന്റനന്‍സ് സൗകര്യം തുടങ്ങിയ പ്രോമിസുകളും ഉപഭോക്താക്കള്‍ക്കായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് നല്‍കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online