Thursday, 23 Sep, 11.54 pm മലയാളം എക്സ്പ്രെസ്സ്

കേരളം
മലപ്പുറത്ത് മുസ്‌ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമ പഞ്ചായത്തുകളില്‍ 'സാര്‍' വിളി ഒഴിവാക്കും

മലപ്പുറം: മുസ്‌ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമ പഞ്ചായത്തുകളില്‍ സാര്‍ എന്ന അഭിസംബോധന ഒഴിവാക്കും. മുസ്‌ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

മുസ്‌ലിം ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു.

ഓരോ പഞ്ചായത്തിലെയും ഭരണസമിതി ജീവനക്കാരുടെ യോഗം വിളിച്ച്‌ ചേര്‍ത്ത് ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഇത് ആദ്യമാണ്.

“പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും "സര്‍ " കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്", കുറിപ്പില്‍ പറയുന്നു.

The post മലപ്പുറത്ത് മുസ്‌ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമ പഞ്ചായത്തുകളില്‍ 'സാര്‍' വിളി ഒഴിവാക്കും first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top