Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാള ചിത്രം 'മരട് 357'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മലയാള ചിത്രം 'മരട് 357'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരട് 357'. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്.മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയും ,സംഗീതം 4 മ്യൂസിക്സും , പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്ജും ,കലാസംവിധാനം സഹസ് ബാലയും നിര്‍വ്വഹിക്കുന്നു. മനോജ് കെ ജയന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online