Tuesday, 22 Oct, 11.38 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
മലേഷ്യയില്‍ പൊതുമാപ്പ്: അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്സ്

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടില്‍ തിരികെ പോകാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി. ബാക്ക് ഫോര്‍ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി ഡിസംബര്‍ 31 വരെയാണ്. മലേഷ്യയിലെ നിയമാനുസ്യത പാസ്സോ, പെര്‍മിറ്റോ ഇല്ലാത്തവര്‍ക്ക് നാട്ടില്‍ പോകാന്‍ അവസരം ലഭിക്കും. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാന്‍ വിദേശീയര്‍, യാത്രാ രേഖകള്‍, പാസ്സ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്, ഏഴുദിവസത്തിനകം നാട്ടില്‍ പോകുവാനുള്ള വിമാന ടിക്കറ്റ്, എമിഗ്രേഷന്‍ ഓഫീസില്‍ അടയ്‌ക്കേണ്ട പിഴതുകയായ 700 മലേഷ്യല്‍ റിങ്കിറ്റ് എന്നിവ വേണം. സാധുവായ യാത്രാരേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്‍മാര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ഹൈക്കമീഷന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ബി.എല്‍ എസ്സ് ഇന്ത്യന്‍നാഷണല്‍ ലിമിറ്റഡ്, ലെവല്‍-4, വിസ്മ ടാന്‍കോം, 326-328, ജെലാന്‍ തുവാന്‍കു അബ്ദുള്‍ റഹ്മാന്‍, 50100 കോലാലംപൂര്‍. ഫോണ്‍ 03 26022474, 03 26022476 നെ സമീപിക്കാം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top