കോഴിക്കോട്: മണാശേരി ഇരട്ടക്കൊലപാതകത്തില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച്. അറസ്റ്റിലായ ബിര്‍ജുവിന്റെ ഭാര്യ, സുഹ്യത്തുക്കള്‍ തുടങ്ങി പത്തിലധികമാളുകള്‍ക്ക് ചോദ്യം ചെയ്യലിനെത്താന്‍ ഇതിനകം നോട്ടീസ് നല്‍കി. ഇസ്മയിലിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ബിനോയ് പറഞ്ഞു.
ഇസ്മയിലിന്റെ മൃതദേഹം ചാക്കുകെട്ടിലാക്കി ഉപേക്ഷിച്ച അഗസ്ത്യമൂഴി പാലത്തിലും കത്തിയും വസ്ത്രവും വലിച്ചെറിഞ്ഞ മണാശേരിയിലെ ക്യഷിയിടത്തിലും ബിര്‍ജുവിനെയെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇസ്മയിലിന്റെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച തിരുവമ്ബാടി എസ്റ്റേറ്റില്‍ ബിര്‍ജുവിനെ തിങ്കളാഴ്ചയെത്തിച്ച് തെളിവെടുക്കും.
ഫൊറന്‍സിക് തെളിവ് ശേഖരണത്തിന്റെ ഭാഗമായി മണാശേരിയിലെ വീടും പരിസരവും വീണ്ടും പരിശോധിക്കും. നോട്ടീസ് നല്‍കിയവരുടെ ചോദ്യം ചെയ്യല്‍ അടുത്ത ദിവസം തുടങ്ങുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

