Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ടിഷ്യു പരിശോധനയില്‍

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ടിഷ്യു പരിശോധനയില്‍

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു. ശ്വാസകോശ ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്.

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു. ശ്വാസകോശ ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. 71 കാരനായ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും മാര്‍പാപ്പ സാധാരണ നിലയില്‍ ബോധം വീണ്ടെടുത്ത് ആശുപത്രിയില്‍ വിശ്രമത്തിലാണെന്നും വത്തിക്കാന്‍ അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മുന്നറിയിപ്പ് എന്ന നിലയില്‍ ഒക്ടോബര്‍ 20 വരെ മാര്‍പാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്.

വീഡിയോ-അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തതത്. ശ്വാസകോശത്തില്‍ അഡിനോകാര്‍സിനോമ ആണെന്ന് ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ഹിസ്റ്റോളജിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും വത്തിക്കാന്‍ വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി. മാർപാപ്പ ഏകദേശം മൂന്ന് മണിക്കൂറോളം ഓപ്പറേഷന്‍ തിയേറ്ററില്‍ ചെലവഴിച്ചു. ശസ്ത്രക്രിയയ്ക്ക് തൊണ്ണൂറ് മിനിറ്റോളം സമയമെടുത്തു. ശസ്ത്രക്രിയ വിജയകരമായിരുന്നു, സങ്കീര്‍ണതകളൊന്നും ഉണ്ടായില്ല. ശസ്ത്രക്രിയയ്ക്കുശേഷം മാര്‍പാപ്പ സാധാരണ നിലയില്‍ ഉണരുകയും, അല്പനേരത്തെ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റുകയും ചെയ്തതായും വത്തിക്കാന്‍ വ്യക്തമാക്കി.അവയവങ്ങളുടെ ഉള്‍ഭാഗത്തുള്ള ഗ്രന്ഥികളില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരുതരം കാന്‍സറാണ് അഡിനോകാര്‍സിനോമ. അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും സാധാരണമായ ഒന്നാണിത്. സ്തനം, വന്‍കുടല്‍/മലദ്വാരം, അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, പ്രോസ്റ്റേറ്റ്, ആമാശയം തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങളെയും ഇത് ബാധിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online