Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാസ് ഗെറ്റപ്പില്‍ സൂരി; "മണ്ടാടി" കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്; റിലീസ് 2026 സെപ്റ്റംബര്‍ 4ന്.

മാസ് ഗെറ്റപ്പില്‍ സൂരി; "മണ്ടാടി" കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്; റിലീസ് 2026 സെപ്റ്റംബര്‍ 4ന്.

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി' യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം ഗോപാലൻ്റെ

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം “മണ്ടാടി” യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്. ചിത്രം കേരളത്തില്‍ വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി , സെല്‍ഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.

അടുത്തിടെ ചിത്രത്തിലെ ഒരു പ്രമോ ഗാനം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ സ്റ്റൈലിഷ് ആയി ഒരുക്കിയ ഈ ഗാനത്തിലൂടെ, അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ആക്ഷൻ മൂഡും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. കടലോര പശ്‌ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മല്‍സരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.

സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്മണ്യം നിർണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

ബാനർ : ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും : മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ : ജി. വി. പ്രകാശ് കുമാർ, നിർമ്മാതാവ് : എല്‍റെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ : വെട്രിമാരൻ, സഹനിർമ്മാതാവ് : വി മണികണ്ഠൻ, ഛായാഗ്രാഹക : എസ്. ആർ. കതിർ, എഡിറ്റർ : പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ : ഡി ആർ കെ കിരണ്‍, സ്റ്റണ്ട് ഡയറക്ടർമാർ : പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൌണ്ട് ഡിസൈൻ : പ്രതാപ്, വിഎഫ്‌എക്സ് ഹെഡ് : ആർ ഹരിഹര സുതൻ, വരികള്‍ : പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്: അമീർ ജമാല്‍ ഖാൻ, അഡീഷണല്‍ തിരക്കഥ: ആർ മോഹനവാസന്തൻ, തിരള്‍ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ : ദിനേശ് മനോഹരൻ, നൃത്തസംവിധായകൻ : അസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജി മഹേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എസ് പി ചൊക്കലിംഗം, സ്റ്റില്‍സ് : ജി ആനന്ദ് കുമാർ,ഡിഐഃ ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ് : ശ്രീനാഥ്, ബി മേക്കപ്പ് : എൻ ശക്തിവല്‍, സ്പെഷ്യല്‍ മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻ : എസ്തെറ്റിക് കുഞ്ഞമ്മ, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ ഡിസ്ട്രിബുഷൻ പാർട്ണർ : ഡ്രീം ബിഗ് ഫിലിംസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online