Dailyhunt
മത്സ്യത്തൊഴിലാളി കടാശ്വാസം ; ആലപ്പുഴയില്‍ 5.76 ലക്ഷം അനുവദിച്ചു

മത്സ്യത്തൊഴിലാളി കടാശ്വാസം ; ആലപ്പുഴയില്‍ 5.76 ലക്ഷം അനുവദിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കടാശ്വാസ അപേക്ഷകള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന സിറ്റിങ്ങില്‍ പരിഗണിച്ചു.

വിവിധ സഹകരണ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത 10 മത്സ്യത്തൊഴിലാളികളുടെ വായ്പയ്ക്ക് 5.76 ലക്ഷം കടാശ്വാസം അനുവദിക്കാന്‍ ശുപാര്‍ശചെയ്തു. ഒപ്പം 42 കേസുകളും പരിഗണിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.

അഡ്വ. വി.വി. ശശീന്ദ്രന്‍, ടി.ജെ. ആഞ്ചലോസ്, ജില്ലാ സഹകരണ ജോയിന്റ് ഡയറക്ടര്‍, ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, വിവിധ ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The post മത്സ്യത്തൊഴിലാളി കടാശ്വാസം ; ആലപ്പുഴയില്‍ 5.76 ലക്ഷം അനുവദിച്ചു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online