Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മയക്കുമരുന്ന് കേസ്: ബോളിവുഡ് പ്രവര്‍ത്തകരെ വിളിപ്പിച്ചേക്കും

മയക്കുമരുന്ന് കേസ്: ബോളിവുഡ് പ്രവര്‍ത്തകരെ വിളിപ്പിച്ചേക്കും

മുംബൈ : നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബോളിവുഡിലെ ഏതാനും പേര്‍ക്ക് അടുത്തയാഴ്ച സമന്‍സ് അയച്ചേക്കും. പല പേരുകളും പ്രചാരണങ്ങളും ആഴ്ചകളായി ഉയരുന്നുണ്ടെങ്കിലും ചലച്ചിത്ര മേഖലയിലെ പ്രമുഖരെ ആരെയും അന്വേഷണസംഘം ഇതുവരെ സമീപിച്ചിട്ടില്ല.

അതിനിടെ, അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയാന്‍ മരണത്തിന് തൊട്ടുമുമ്ബ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സഹായത്തിന് വിളിച്ചിരുന്നെന്ന റിപ്പോര്‍ട്ട് മുംബൈ പോലീസ് നിഷേധിച്ചു. വിദേശത്തുള്ള സുഹൃത്തിനെയാണ് ദിഷ അവസാനമായി വിളിച്ചതെന്ന് പോലീസ് വെള്ളിയാഴ്ച വ്യക്തമാക്കി.

ദിഷയുടെ മരണം സുശാന്തിനെ തളര്‍ത്തിയിരുന്നതായി സുഹൃത്ത് സിദ്ധാര്‍ഥ് പിഠാനി സി.ബി.ഐക്ക് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. മരണ വാര്‍ത്തയറിഞ്ഞ് സുശാന്ത് ബോധംകെട്ടു വീണു. തനിക്കും ഈ സ്ഥിതി വന്നേക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്തു. ദിഷ മരിച്ചദിവസം തന്നെയാണ് റിയ സുശാന്തിന്റെ വീടുവിട്ടുപോയത്. അതും സുശാന്തിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നെന്ന് സിദ്ധാര്‍ഥ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online