Dailyhunt
മികച്ച പ്രേക്ഷക പിന്തുണയോടെ ദര്‍ബാര്‍ രണ്ടാം വാരത്തിലേക്ക്

മികച്ച പ്രേക്ഷക പിന്തുണയോടെ ദര്‍ബാര്‍ രണ്ടാം വാരത്തിലേക്ക്

രജനികാന്ത് നായകനായി തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് 'ദര്‍ബാര്‍. പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ ദര്‍ബാര്‍ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.'തുപ്പാക്കി','ഗജിനി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്'സര്‍ക്കാറി'നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദര്‍ബാര്‍'. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍.

രജനികാന്തിനെ കൂടാതെ നയന്‍‌താര, സുനില്‍ ഷെട്ടി, നിവേദ തോമസ്, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ആദിത്യ അരുണാചലം എന്ന മുംബൈ പോലീസ് കമ്മീഷണറിന്റെ വേഷത്തിലാണ് രജനി ഈ ചിത്രത്തില്‍ എത്തുന്നത്.

പേട്ട' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് 'ദര്‍ബാറും' നിര്‍മിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online