Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മില്‍മ പാല്‍ വില കൂട്ടുന്നു: നാളെ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും; ലിറ്ററിന് 4 രൂപയുടെ വര്‍ദ്ധനവ്

മില്‍മ പാല്‍ വില കൂട്ടുന്നു: നാളെ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും; ലിറ്ററിന് 4 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10

സംസ്ഥാനത്ത് നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകള്‍ വിപണിയില്‍ എത്താൻ സമയമെടുക്കുമെന്നതിനാല്‍ ഒരു മാസം വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ തന്നെയാകും വില്‍ക്കുക. പാലിന് പുറമെ വരും ദിവസങ്ങളില്‍ മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും ആനുപാതികമായി വർധിപ്പിക്കാൻ മില്‍മ തീരുമാനിച്ചിട്ടുണ്ട്.

ക്ഷീരകർഷകരുടെ ഉല്‍പ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വില വർധനവ് അനിവാര്യമായതെന്ന് മില്‍മ അധികൃതർ വ്യക്തമാക്കി. വർധിപ്പിക്കുന്ന തുകയുടെ 83.75 ശതമാനവും, അതായത് ലിറ്ററിന് 3.35 രൂപ കർഷകർക്ക് തന്നെയാകും ലഭിക്കുക. 2022 ഡിസംബർ ഒന്നിനാണ് ഇതിനുമുമ്പ് മില്‍മ പാല്‍വിലയില്‍ മാറ്റം വരുത്തിയത്. അന്ന് ലിറ്ററിന് ആറ് രൂപയാണ് വർധിപ്പിച്ചത്.

പുതിയ നിരക്കുകള്‍ പ്രകാരം മഞ്ഞ കവറിലുള്ള മില്‍മ സ്മാർട്ടിന് (500 മില്ലി) 27 രൂപയും, നീല കവറിലുള്ള ടോണ്‍ഡ് മില്‍ക്കിന് (525 മില്ലി) 30 രൂപയുമാകും. ഓറഞ്ച് കവറിലുള്ള മില്‍മ പ്രൈഡ് (500 മില്ലി) 30 രൂപയ്ക്കും പച്ച കവറിലുള്ള മില്‍മ റിച്ച്‌ (500 മില്ലി) 32 രൂപയ്ക്കും ലഭിക്കും. 525 ഗ്രാം വരുന്ന ക്ലാസിക് തൈരിന്റെ വില 35 രൂപയില്‍ നിന്ന് 40 രൂപയായും ഉയർത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online