Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിന്നല്‍ പ്രളയം: നേപ്പാളില്‍ മരണസംഖ്യ ഇതുവരെ 392 ആയി; വീണ്ടും പ്രളയ മുന്നറിയിപ്പ്

മിന്നല്‍ പ്രളയം: നേപ്പാളില്‍ മരണസംഖ്യ ഇതുവരെ 392 ആയി; വീണ്ടും പ്രളയ മുന്നറിയിപ്പ്

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങള്‍ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം.

1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങള്‍ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം. 1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചില്‍ പ്രദേശത്തെ പട്ടണങ്ങളിലും താഴ്‌വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ഭോട്ടെ കോശി നദിയില്‍ വീണ്ടും പ്രളയ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചൈന- നേപ്പാള്‍ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് തടയണ രൂപപ്പെട്ടു. ഈ തടയണ ഏത് സമയവും പൊട്ടാം എന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഉടൻ തടാകത്തിലേക്ക് എത്തും. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് 290 ഇന്ത്യാക്കാരെ കാണാതായതായാണ് അധികൃതർ അറിയിക്കുന്നത്. ദുരന്തത്തില്‍ കാണാതായവരില്‍ 796പേരെ രക്ഷപ്പെടുത്തിയെന്നും ഇതില്‍ 50ഓളം പേർ വിദേശികളാണെന്നുമാണ് നേപ്പാള്‍ പൊലീസ് അറിയിക്കുന്നത്. നേപ്പാള്‍ അധികൃതർ നല്‍കുന്ന വിവരം അനുസരിച്ച്‌ ഏതാണ് 910 ആളുകളെയാണ് അപകടതത്തില്‍ കാണാതായിരിക്കുന്നത്. ടിബറ്റിലെ അധികൃതർ 558പേരെ കാണാതായതായി എന്ന വിവരമാണ് പങ്കുവെയ്ക്കുന്നത്. ദുരന്തത്തെ തുടർന്ന് നേപ്പാളിലും ടിബറ്റിലുമായി ഏതാണ്ട് 1468 പേരെ കാണാതായി എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

ഇതിനിടെ കാണാതായവരില്‍ 84 പേരെ ഇന്ത്യ രക്ഷിച്ചിട്ടുണ്ട്. ഇതില്‍ 63 പേർ തൃശ്ശൂലി നദിയിലെ ഹൈഡ്രോളിക് പ്രോജക്ടിലെ തൊഴിലാളികളാണ്. ഇതില്‍ 21 പേർ തമിഴ്നാട് സ്വദേശികളാണ്. ഇതിനിടെ ഇന്ത്യ നേപ്പാളിലേയ്ക്ക് 47.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചിട്ടുണ്ട്. ബുധനാഴ്ച 10 ടണ്‍ സാമഗ്രികള്‍ അയച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം 37.5 ടണ്‍ സാമഗ്രികള്‍ കൂടി അയക്കുകയായിരുന്നു.

4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് ആദ്യം കരുതിയ ദുരന്തം യഥാർഥത്തില്‍ ഹിമാനിയിലെ പാറയും മഞ്ഞും പെട്ടെന്ന് തകർന്നുവീണതിനെ തുടർന്ന് ഉണ്ടായ ഭൂകമ്പസമാനമായ ചലനമായിരുന്നുവെന്ന് അമേരിക്കൻ ജിയോളജിക്കല്‍ സർവേ (യു.എസ്.ജി.എസ്.) വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വൻതോതിലുള്ള മണ്ണും പാറയും കലർന്ന ഒഴുക്കും ഉണ്ടായി. പ്ലാനറ്റ് ലാബ്സ് നടത്തിയ പ്രാഥമിക ഉപഗ്രഹചിത്ര വിശകലനത്തില്‍, മഞ്ഞും പാറയും ഉള്‍പ്പെട്ട വൻ മണ്ണിടിച്ചിലാണ് ല്ഹെൻഡെ നദിയിലൂടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ ശക്തമായ വെള്ളപ്പാച്ചിലിന് കാരണമായതെന്ന് കണ്ടെത്തി. നേപ്പാള്‍-ചൈന അതിർത്തിയിലെ റാസുവാഗാധി അതിർത്തി ചെക്ക്‌പോസ്റ്റില്‍ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ ദുരന്തം ഉണ്ടായത്.

ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online