കൊച്ചി: മിൻത്രയുടെ 24-ാമത് എൻഡ് ഓഫ് റീസണ്‍ സെയില്‍ മേയ് 29 മുതല്‍ ആരംഭിക്കും. വിഐപി പ്രവേശനം മേയ് 28
കൊച്ചി: മിൻത്രയുടെ 24-ാമത് എൻഡ് ഓഫ് റീസണ്‍ സെയില്‍ മേയ് 29 മുതല്‍ ആരംഭിക്കും.
വിഐപി പ്രവേശനം മേയ് 28 മുതല്‍ ലഭ്യമാകും. ഫാഷൻ, സൗന്ദര്യവർധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, കായികോപകരണങ്ങള്‍, ചെരുപ്പുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 60 ലക്ഷത്തിലധികം ശൈലികളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15,000 ഉയർന്നുവരുന്ന ബ്രാൻഡുകള്‍ പങ്കെടുക്കുന്ന മേളയില്‍ 5,000 ബ്രാൻഡുകള്‍ ആദ്യമായാണ് എത്തുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക വിലക്കിഴിവുകളും ബാങ്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 11 നഗരങ്ങളില്‍ 30 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കുന്ന അതിവേഗ വിതരണ സേവനവും മിൻത്ര ഒരുക്കിയിട്ടുണ്ട്.

