Dailyhunt
മോദിയെ തുരത്താനുള്ള പണിയൊക്കെ കോണ്‍ഗ്രസ് ഒരുക്കി തുടങ്ങി.

മോദിയെ തുരത്താനുള്ള പണിയൊക്കെ കോണ്‍ഗ്രസ് ഒരുക്കി തുടങ്ങി.

അങ്ങനെ തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌ക്കരിക്കാനായി കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗം ചേരുന്നതിന്റെ തിരക്കിലാണ് അണികള്‍.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, ഭാരവാഹികള്‍, സംസ്ഥാന യൂണിറ്റ് മേധാവികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്… ഇന്ധന വില വര്‍ധനവില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം, അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവയൊക്കെ എന്തയാലും പ്രധാന ചര്‍ച്ച വിഷയമാകും,,,

സംഘടനാ തെരഞ്ഞെടുപ്പിനുള്ള മെമ്ബര്‍ഷിപ്പ് വിതരണം ഒരു “ബഹുജന പ്രചാരണ പ്രക്രിയ” ആക്കണമെന്നാണ് യോഗ വിവരം അറിയിച്ചുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് മേധാവികള്‍ക്ക് അയച്ച കത്തില്‍ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടത്. കൂടാതെ ഇനി അടുത്ത വര്ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും കോണ്‍ഗ്രസ്സ് അണിയറയില്‍ ഒരുക്കി കൊണ്ട് ഇരിക്കുകയാണ്, സംസ്ഥാനങ്ങളിലുടനീളം, പ്രത്യേകിച്ച്‌ തിരഞ്ഞെടുപ്പ് നടക്കുന്ന ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധ പരിപാടികള്‍ക്കും തന്ത്രങ്ങള്‍ മെനയാന്‍ പാര്‍ട്ടി നേരത്തെ തന്നെ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ഇന്ധനവില കുതിച്ചുയരുന്നതിനുമെതിരെ വന്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒക്ടോബര്‍ 15ന് ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയായിരുന്നു തീരുമാനിച്ചത്. ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിലെ ചര്‍ച്ചകളാവും ഇനി കോണ്‍ഗ്രസ്സില്‍ നടക്കാന്‍ പോകുന്നത്, അതെ സമയം 2022 സെപ്റ്റംബര്‍ 6 ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ഒക്ടോബറില്‍ പുതിയ പ്രസിഡന്‍റ് വരുന്ന രീതിയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുന്നത്. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെങ്കിലും എതിരായി മത്സരിച്ചാലും രാഹുലിന് എളുപ്പത്തില്‍ വിജയിക്കാനുള്ള സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസിലുള്ളതും.

യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ, മഹിളാ കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം തുടങ്ങിയ പോഷക സംഘടനകള്‍ എല്ലാം രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന പ്രമേയം അടുത്തിടെ പാസാക്കിയിരുന്നു. ഇതേ ആവശ്യം ഇന്ന് ചേരുന്ന യോഗത്തിലും പി സി സി അധ്യക്ഷന്‍മാര്‍ ഉള്‍പ്പടേയുള്ളവരും ഉയര്‍ഹാനുള്ള സാധ്യതയും തള്ളി കളയാന്‍ ആകില്ല.

നേരത്തെ നടന്ന പാര്‍ട്ടി യോഗത്തില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ചരണ്‍ജിത് സിംഗ് ചന്നി, ഭൂപേഷ് ബാഗേല്‍ എന്നിവരും മറ്റ് നേതാക്കളും പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിക്കാമെന്ന് ഗാന്ധി ഉറപ്പ് നല്‍കിയെന്നായിരുന്നു പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയത്…അതുകൊണ്ട് തന്നെ ഇനി കോണ്‍ഗ്രസ്സില്‍ രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തിയുള്ള തന്ത്രങ്ങളാകും പുറത്തു ഇറക്കാന്‍ നോക്കുന്നത്,

കൂടാതെ എന്തുകൊണ്ടും കോണ്‍ഗ്രസ്സിന് ഇത് അനുകൂല സമയമാണ്,, ലംകി പൂര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഇടപെടല്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്, അത്‌കൊണ്ട് വരുന്ന തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ബി ജെ പിക്ക് ഒരു തലവേദന ആയിരിക്കും,,, ഒരു വശത്ത് ബിജെപി പ്രതിസന്ധികള്‍ ഓരോന്നോരാന്തയി നേരിടുമ്ബോള്‍ മറുവശത്തു രാഹുലിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്…

Video Link

https://youtu.be/IfpNEJGMhSU

The post മോദിയെ തുരത്താനുള്ള പണിയൊക്കെ കോണ്‍ഗ്രസ് ഒരുക്കി തുടങ്ങി. first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online