Dailyhunt
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. നിരവധി വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എം ശിവശങ്കര്‍ എന്നയാള്‍ ഐടി സെക്രട്ടറി മാത്രമല്ല ആ പദവിക്ക് പുറമേ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന ചുമതല കൂടി വഹിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലക്കാരന്‍ കൂടിയായ പ്രധാന ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. അതുകൊണ്ട് മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാന്‍ പതിവുപോലെ പിണറായി വിജയന് സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും മറ്റ് സ്ഥാപിത താത്പര്യക്കാരുടേയും അഭയകേന്ദ്രമായി മാറിയതിന് പിണറായി വിജയന്‍ മറുപടി പറയണമെന്ന് വി ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online