
മൂവാറ്റുപുഴ : മുളവൂര്‍ തോട് കരകവിഞ്ഞ് പായിപ്ര പഞ്ചായത്തിലെ നാല്, ഏഴ്, ഒമ്ബത്, 10, 11 വാര്‍ഡുകളില്‍ വലിയ കൃഷിനാശം.
ഏക്കറുകണക്കിന് കൃഷിയിടം വെള്ളത്തിനടിയിലായി. മുളവൂര്‍, പൊന്നിരിക്കപ്പറമ്ബ് വടമുക്ക് പാലം, കോച്ചേരിക്കടവ്, കിഴക്കേക്കടവ് ആട്ടായം, പെരുമറ്റം പ്രദേശത്തെ കപ്പ, വാഴ, റബ്ബര്‍, ജാതി, പച്ചക്കറി കൃഷികളാണ് വെള്ളത്തിലായത്. മൂവാറ്റുപുഴ ഇലാഹിയ നഗറിലും വെളളം കയറി. നിരവധി വീടുകള്‍ വെള്ളത്തിലായി. കാളച്ചന്തയിലും വെള്ളമെത്തിയതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയിലാണ്.
The post മുളവൂര്‍ തോട് കരകവിഞ്ഞു first appeared on MalayalamExpressOnline.
