Sunday, 20 Sep, 6.32 am മലയാളം എക്സ്പ്രെസ്സ്

കേരളം
മൂന്നു ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ : വിവിധ സര്‍ക്കാര്‍ ഒഴുവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്നു ലക്ഷം ഒഴിവുകളിലേക്കാണ് യോഗി സര്‍ക്കാര്‍ നിയമനം നടത്തുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഒഴിവുകള്‍ നികത്താനുള്ള കണക്ക് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടത്. വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കാനാണ് യു പി സര്‍ക്കാരിന്റെ തീരുമാനം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറു മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറുപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 37,97,09 പേര്‍ക്കാണ് വിവിധ വകുപ്പുകളിലായി യു പി സര്‍ക്കാര്‍ നിയമനം നല്‍കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top