Dailyhunt
മുറ്റത്തൊരു പാമ്പ്? തല്ലിക്കൊല്ലുന്നതിന് മുൻപ് ഈ ആപ്പ് ഒന്ന് തുറക്കൂ; രക്ഷകനായി 'സര്‍പ്പ' റെഡി!

മുറ്റത്തൊരു പാമ്പ്? തല്ലിക്കൊല്ലുന്നതിന് മുൻപ് ഈ ആപ്പ് ഒന്ന് തുറക്കൂ; രക്ഷകനായി 'സര്‍പ്പ' റെഡി!

വീട്ടുമുറ്റത്തോ പരിസരത്തോ പാമ്പിനെ കണ്ടാല്‍ ഉടൻ പരിഭ്രാന്തരായി അതിനെ തല്ലിക്കൊല്ലുന്നതിനോ അശാസ്ത്രീയമായി പിടികൂടുന്നതിനോ ശ്രമിക്കുന്നത് അപകടകരമാണ്.

വനംവകുപ്പിന്റെ അംഗീകാരമുള്ള പരിശീലനം

വീട്ടുമുറ്റത്തോ പരിസരത്തോ പാമ്പിനെ കണ്ടാല്‍ ഉടൻ പരിഭ്രാന്തരായി അതിനെ തല്ലിക്കൊല്ലുന്നതിനോ അശാസ്ത്രീയമായി പിടികൂടുന്നതിനോ ശ്രമിക്കുന്നത് അപകടകരമാണ്. വനംവകുപ്പിന്റെ അംഗീകാരമുള്ള പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെ ഒരൊറ്റ ശൃംഖലയില്‍ കൊണ്ടുവരികയും, പാമ്പുകളെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണം പൊതുജനങ്ങള്‍ക്ക് നല്‍കുകയുമാണ് ഈ ആപ്പിന്റെ പ്രധാന ഉദ്ദേശം.

പാമ്പിനെ കണ്ടെത്തിയാല്‍ ആപ്പിലൂടെ വിവരം അറിയിച്ചാലുടൻ നിങ്ങളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള അംഗീകൃത റെസ്ക്യൂവർക്ക് സന്ദേശം ലഭിക്കും. നിങ്ങള്‍ കണ്ട പാമ്പിന്റെ ചിത്രം ആപ്പില്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇത് ഏത് വർഗ്ഗത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും. പരിശീലനം ലഭിച്ച സർട്ടിഫൈഡ് റെസ്ക്യൂവർമാർ മാത്രമാണ് ഈ ആപ്പിലൂടെ സേവനം നല്‍കുന്നത് എന്നതിനാല്‍ അശാസ്ത്രീയമായ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള പേടി വേണ്ടതില്ല. കൂടാതെ, പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ചും ആന്റിവെനം ലഭ്യമായ ആശുപത്രികളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'സർപ്പ' ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്യാം. പാമ്പിനെ കണ്ടാല്‍ ആ സ്ഥലത്ത് വെച്ചുതന്നെ ഫോട്ടോ എടുത്ത് ലൊക്കേഷൻ സഹിതം അപ്‌ലോഡ് ചെയ്യുക. ഈ വിവരം ഉടൻ തന്നെ കണ്‍ട്രോള്‍ റൂമിലും അടുത്തുള്ള റെസ്ക്യൂവർക്കും ലഭിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളെ ബന്ധപ്പെടുന്ന റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് തുറന്നുവിടുകയോ വനംവകുപ്പിന് കൈമാറുകയോ ചെയ്യും. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് പങ്കുവെക്കുന്നതിലൂടെ പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്താൻ ഈ സംവിധാനം ഏറെ സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online