Thursday, 16 Sep, 4.34 pm മലയാളം എക്സ്പ്രെസ്സ്

കേരളം
മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച്‌ ചോരകുടിച്ചത് പിണറായി വിജയനാണ്

നര്‍കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ ഏറ്റവും ലാഭമുണ്ടായത് ബിജെപിക്ക് ആണെന്ന് നമ്മള്‍ കരുത്തുമെങ്കിലും അതങ്ങനെ അല്ല. ഇതില്‍ ഒരു മൂലക്കിരുന്നു കളിക്കുന്നത് ശരിക്കും പിണറായി വിജയന്‍ ആണ്. ന്യൂനപക്ഷ വോട്ടുകള്‍ തന്നെ ആയിരുന്നു എപ്പോഴും സിപിഎം ലക്‌ഷ്യം വച്ചിരുന്നത് . ഒരവസരം വന്നപ്പോള്‍ അവരത് നല്ല രീതിക്ക് തന്നെ മുതലാക്കുന്നുണ്ട്. ക്രൈസ്തവരെ പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നും അകറ്റുക അത് തന്നെയാണ് ഇനിയുള്ള പിണറായിയുടെ തന്ത്രം. അതിനുള്ള ശ്രമങ്ങള്‍ മുന്‍കൂട്ടി തന്നെ ചെയ്തു തുടങ്ങിയിട്ടുണ്ട് . അതിന്റെ ഭാഗമായി തന്നെയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ സജീവമാക്കി മധ്യകേരളത്തിലെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയത്.

നര്‍കോട്ടിക് ജിഹാദില്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശം അതിരുവിട്ടതായി പോയി എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഈ സംഭവം മുതലെടുക്കാന്‍ ബിജെപിയും എത്തിയിരുന്നു. എന്നാല്‍ ഇവിടെ യഥാര്‍ത്ഥ, മുതലെടുപ്പ് നടത്തിയത് പിണറായി ആണ് . വളരെ കരുതലോടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടത്. പാല ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല . നര്‍കോട്ടിക് ജിഹാദില്‍ പാലാ ബിഷപ്പിനെ അനുകൂലിക്കാനും പിണറായി തയ്യാറായില്ല. പക്ഷെ അനുകൂലിക്കാത്ത പിണറായി കരുതലോടെ എല്ലാം അനുകൂലമാക്കുകയാണ്.

നര്‍കോട്ടിക് (മയക്കുമരുന്ന്) മാഫിയയെ മാഫിയയായി കാണണം. അതിന് ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ല. അത് ആ മതത്തിലുള്ളവരെ വ്രണപ്പെടുത്തും. അത്തരം സമീപനം ആദരണീയരായ വ്യക്തികളില്‍ നിന്നുണ്ടാകരുത്. നര്‍കോട്ടിക് ജിഹാദ് എന്നത് ഇതുവരെ ആരും കേള്‍ക്കാത്ത കാര്യമാണ്. അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. പെണ്‍കുട്ടികളെ ആഭിചാര പ്രയോഗത്തിലൂടെ വശീകരിക്കുന്നു എന്നൊക്കെ പറയുന്നത് നാടുവാഴിക്കാലത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഉയര്‍ന്ന ശാസ്ത്രബോധമുള്ള ഈ കാലത്ത് അതൊന്നും ചെലവാകില്ലെന്നായിരുന്നു പിണണറായിയുടെ പ്രതികരണം.

ഈ വിഷയത്തില്‍ ജോസ് കെ മാണി പറഞ്ഞത് എന്തായിരുന്നു ? സമുദായം എന്ന നിലയ്ക്ക് അംഗങ്ങളുടെ കാര്യം അവര്‍ ആലോചിക്കും. ബന്ധപ്പെട്ട വിഭാഗങ്ങളോടു കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യും. അതില്‍ കുറ്റം കാണുന്നില്ല എന്നായിരുന്നു. മുഖ്യന്റെ മറുപടിയും ഇത് തന്നെ ആയിരുന്നു. അതിലൂടെ ഇരുകൂട്ടരെയും പിണക്കാതെ വളരെ കൃത്യമായ ഒരു പ്ലേയ്. അതായത് കേരളാ കോണ്‍ഗ്രസിന്റെ നിലപാടാണ് തന്റേത് എന്ന പരോക്ഷ സൂചന പറയാതെ പറയുകയാണ് മുഖ്യന്‍.

മാത്രമല്ല ഏതു വിഷയവും ചര്‍ച്ച ചെയ്തു പരിഹരിക്കാറുള്ള സമൂഹത്തിന്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നാടിന്റെ മതനിരപേക്ഷ സ്വഭാവം നിലനില്‍ക്കണമെന്നാണ് എല്ലാ സമുദായങ്ങളിലെയും ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. അതിനു വിരുദ്ധമായ ഒരു നീക്കവും ഉണ്ടാകാതിരിക്കുക എന്നതു പ്രധാനമാണ്. വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്ബോള്‍ എവിടെയെങ്കിലും ചാരി തങ്ങള്‍ക്ക് ഇടം കിട്ടുമോ എന്നു ശ്രമിച്ചു നോക്കും. എല്ലാവരും അതു മനസ്സിലാക്കണമെന്ന് കൂടെ പിണറായി പറഞ്ഞു വെക്കുന്നുണ്ട്.

ബിഷപ്പിനെതിരെ കേസ് എടുക്കണമെന്നതാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പിണറായി തള്ളി. കാരണം ഇവിടെ ബിഷപ്പിനെതിരെ കേസ് എടുത്താല്‍ അതില്‍ ലാഭം ഉണ്ടാക്കാന്‍ പോവുന്നത് ബിജെപി ആണെന്നുള്ള കാര്യം നന്നായി അറിയുന്ന ആളാണ് പിണറായി. പക്ഷെ കോണ്‍ഗ്രെസ്സിനായിരിക്കും പിണറായിയുടെ ഈ നീക്കങ്ങള്‍ ഏറ്റവും കൂടുതല്‍ നഷ്ട്ടം ഉണ്ടാക്കുക. കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടുകളാണ് ഇപ്പോള്‍ പിണറായി വിജയന്‍ കീശയിലാക്കാന്‍ പോവുന്നത്

The post മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച്‌ ചോരകുടിച്ചത് പിണറായി വിജയനാണ് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top