Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നഗരത്തിലെ സൂവിജ് മാന്‍ഹോളുകള്‍ ഇനി റോബട്ടുകളുടെ സഹായത്തോടെ വൃത്തിയാക്കാം

കൊച്ചി: നഗരത്തിലെ സൂവിജ് മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ഇനി റോബട്ടുകളുടെ സഹായവും. മാന്‍ഹോള്‍ ശുചിയാക്കാന്‍ മനുഷ്യര്‍ക്കു പകരം ഉപയോഗിക്കാവുന്ന ബാന്‍ഡികൂട്ട് എന്ന റോബട്ടിനെ ജന്‍റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പാണു വികസിപ്പിച്ചത്. ശുചീകരണ തൊഴിലാളികളുടെ ദുരിതം കുറയ്ക്കുന്ന റോബട്ടുകള്‍‌ സെന്‍സറുകളുടെ സഹായത്തോടെ സൂവിജിലെ തടസ്സങ്ങള്‍ നീക്കം ചെയ്യും.

നഗരത്തില്‍ പള്ളിമുക്ക് സബ്ഡിവിഷനിലെ മാന്‍ഹോളാണു റോബട്ട് സഹായത്തോടെ വൃത്തിയാക്കുന്നത്.

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ജന്‍റോബോട്ടിക്സ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഒരു മാന്‍‌ഹോളിനുള്ളില്‍ മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെല്ലാം റോബട്ടും ചെയ്യും. എത്ര ആഴത്തിലുള്ള മാന്‍ഹോളിലെയും കൂരിരിട്ടിലെ ചിത്രങ്ങള്‍ വ്യക്തമാകുന്ന രാത്രിക്കാഴ്ച ക്യാമറകളും റോബട്ടിലുണ്ട്. മാലിന്യം യന്ത്രക്കൈകള്‍ ഉപയോഗിച്ചു പുറത്തെത്തിക്കുകയാണു ചെയ്യുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online