Monday, 23 Sep, 11.59 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
നാഷനല്‍ ഇന്റലിജന്‍സ് ഗ്രിഡ് ജനുവരി മുതല്‍

ഡല്‍ഹി: നാഷനല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്‌ഗ്രിഡ്) അടുത്ത ജനുവരി മുതല്‍. കുറ്റകൃത്യങ്ങളിലേക്കും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കും എത്തുന്ന വ്യക്തികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ പരസ്പരം കൈമാറി അന്വേഷണം ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. രാജ്യവ്യാപകമായ ഇത്തരമൊരു നിരീക്ഷണ സംവിധാനം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനാമെടുത്ത മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലദി തുടര്‍ന്നാണ്. അന്ന് പാക്കിസ്ഥാനില്‍ നിന്ന് കടല്‍ കടന്നെത്തിയ ലഷ്കര്‍ ഭീകരര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിയ യുഎസ് ഭീകരര്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ആക്രമണത്തിനു മുന്നോടിയായി പലതവണ മുംബൈ സന്ദര്‍ശിച്ചതും ആക്രമണലക്ഷ്യങ്ങളുടെ ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശേഖരിച്ചതും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോയത് രാജ്യത്തിനു നാണക്കേടായെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് 2010ല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിക്കു തുടക്കമിട്ടത്.

നാറ്റ്‌ഗ്രിഡില്‍ മുഖേന ലഭ്യമാകുന്നത് വ്യക്തികളുടെ ട്രെയിന്‍- വിമാന യാത്ര, ആദായനികുതി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, വീസ, ഇമിഗ്രേഷന്‍ രേഖകള്‍ തുടങ്ങി 21 വിഭാഗങ്ങളിലെ വിവരങ്ങള്‍ എന്നിവയാണ്. ഇവ ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ 10 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നേരിട്ടു ലഭിക്കും. 21 സേവനദാതാക്കളും ഗ്രിഡില്‍ ഉണ്ടാകും. പിന്നീട് ഇത് 1000 വരെയായി ഉയരും. ആകെ 3,400 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top