Thursday, 16 Sep, 12.39 pm മലയാളം എക്സ്പ്രെസ്സ്

കേരളം
'നവാസിന്‍റെ അറസ്റ്റിലേക്ക് ഹരിത കാര്യങ്ങള്‍ എത്തിച്ചു, സൈബര്‍ ആക്രമണം ശരിയല്ല'; എം കെ മുനീര്‍

കോഴിക്കോട്: ഹരിത മുന്‍ ഭാരവാഹികളെ പുറത്താക്കിയിട്ടില്ലെന്നും സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയാണ് ചെയ്തതെന്നും എംകെ മുനീര്‍ പറഞ്ഞു . വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറായില്ല. പി കെ നവാസിന്‍റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളില്‍ എത്തിച്ചതിനാല്‍ നടപടി നേരിടേണ്ടി വന്നു.

26 ന് നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഹരിതയുടെ സാഹചര്യം ചര്‍ച്ച ചെയ്യും. തനിക്ക് പാര്‍ട്ടി തീരുമാനത്തിനൊപ്പമേ നില്‍ക്കാന്‍ കഴിയു. പാര്‍ട്ടി തീരുമാനത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തൃപ്‍തരല്ല. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍ വ്യക്തമാക്കി.

The post 'നവാസിന്‍റെ അറസ്റ്റിലേക്ക് ഹരിത കാര്യങ്ങള്‍ എത്തിച്ചു, സൈബര്‍ ആക്രമണം ശരിയല്ല'; എം കെ മുനീര്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top