Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"നിനക്ക് ഞാന്‍ പണം തരാം, പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എനിക്കൊരു ടൈം ലൈനും അയാള്‍ തന്നു"; മോഡലിങ് രംഗത്തെ പ്രമുഖനെതിരെ നടിയും മോഡലുമായ അകാന്‍ക്ഷ ചൗധരി

"നിനക്ക് ഞാന്‍ പണം തരാം, പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എനിക്കൊരു ടൈം ലൈനും അയാള്‍ തന്നു"; മോഡലിങ് രംഗത്തെ പ്രമുഖനെതിരെ നടിയും മോഡലുമായ അകാന്‍ക്ഷ ചൗധരി

മോഡലിങ് രംഗത്തെ പ്രമുഖനെതിരെ നടിയും മോഡലുമായ അകാന്‍ക്ഷ ചൗധരി. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും പകരം കൂടെ കിടക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ്

മോഡലിങ് രംഗത്തെ പ്രമുഖനെതിരെ നടിയും മോഡലുമായ അകാന്‍ക്ഷ ചൗധരി. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും പകരം കൂടെ കിടക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് അകാന്‍ഷയുടെ വെളിപ്പെടുത്തല്‍. നെറ്റ്ഫ്‌ളിക്‌സ് ഷോ ലോക് അപ്പിലാണ് അകാന്‍ക്ഷയുടെ വെളിപ്പെടുത്തല്‍.

"ഞാനൊരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു. അതിനായി എനിക്ക് ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. ആഭരണങ്ങള്‍ വാങ്ങാനും ട്രെയ്‌നിങിനും മറ്റുമൊക്കെയായി. വീട്ടില്‍ പണമുണ്ടായിരുന്നില്ല. അച്ഛന്റേയും അമ്മയുടേയും പക്കല്‍ അത്രയൊന്നും പണം ഉണ്ടായിരുന്നില്ല. ആ സമയത്ത് എനിക്ക് പരിചയമുള്ള വലിയൊരു വ്യക്തിയുണ്ടായിരുന്നു. അയാളുടെ പേര് പറയുന്നില്ല, വളരെ വലിയ വ്യക്തിയാണ്. അയാളെ എനിക്ക് പരിചയമുണ്ടായിരുന്നു. മുമ്പും അദ്ദേഹം ഞങ്ങളുടെ മത്സരങ്ങളില്‍ വിധികര്‍ത്താവായി വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. കാരണം അദ്ദേഹം ഒരുപാട് പേരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്ക്, ഈ മത്സരത്തിന് വേണ്ടി എന്നെ സാമ്പത്തികമായി സഹായിക്കണമെന്നും പകരം നിങ്ങളുടെ ജോലിയില്‍ സഹായിക്കാമെന്നും ഞാന്‍ പറഞ്ഞു. എനിക്ക് എഞ്ചിനീയറിങ് ഡിഗ്രിയും സ്പിക്കിങ് സ്‌കില്‍സുമുണ്ട്. ഒന്ന് രണ്ട് മാസം നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. വീട്ടിലേക്ക് വരാന്‍ പറഞ്ഞു" അകാന്‍ക്ഷ പറയുന്നു.

"അതാദ്യമായിട്ടല്ല ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നത്. മുമ്പ് സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും കൂടെ പോയിട്ടുണ്ട്. ഞാന്‍ ചെന്നു. അദ്ദേഹം എന്റെ അടുത്തേക്ക് കെട്ടിപ്പിടിക്കാനായി വരുന്നത് പോലെ വന്ന ശേഷം നെഞ്ചില്‍ പിടിച്ച്‌ തള്ളി. എന്നെ കടന്നു പിടിച്ചു. അയാള്‍ കൈ മാറ്റാന്‍ തയ്യാറായില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച്‌ മാറ്റി".

"നിനക്ക് എന്നെ തേടി വരാന്‍ ഒരു കൊല്ലം വേണ്ടി വന്നു. നേരത്തെ വന്നിരുന്നുവെങ്കില്‍ നീ എവിടെ എത്തുമായിരുന്നുവെന്ന് പറഞ്ഞു. ഇപ്പോഴെങ്കിലും വന്നല്ലോ നിനക്ക് ഞാന്‍ ആ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം എന്ന് പറഞ്ഞു. മാസത്തില്‍ അഞ്ചോ ആറോ തവണ എന്റെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് പറഞ്ഞ് എനിക്കൊരു ടൈം ലൈനും അയാള്‍ തന്നു. ‘ഇതെനിക്ക് അറിയില്ല, അറിയുമായിരുന്നുവെങ്കില്‍ വരില്ലായിരുന്നു’വെന്ന് ഞാന്‍ പറഞ്ഞു. ‘നിന്റെ ചിന്താഗതി മാറിയിട്ടുണ്ടാകുമെന്നാണ് കരുതിയത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ നിനക്ക് കുറ്റബോധമുണ്ടാകും നോക്കിക്കോ?’ എന്ന് അയാള്‍ പറഞ്ഞു" അകാന്‍ക്ഷ പറഞ്ഞു.

"ഇതൊന്നും ചെയ്യാതെ ഇന്‍ഡസ്ട്രിയില്‍ ഒന്നും നേടാനാകില്ല. കാരണം നീയൊരു നോബഡിയാണ് എന്ന് പറഞ്ഞു. ആറ് മാസത്തിന് ശേഷം ഞാന്‍ വലിയൊരു ഷോയുടെ ഭാഗമായി. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നിന്റെ ഭാഗമായി നില്‍ക്കുകയാണ് ഞാന്‍" അകാന്‍ക്ഷ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online