വട്ടിയൂര്‍ക്കാവ് : നിയന്ത്രണംവിട്ട കാര്‍ വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു . ഇടിയുടെ ആഘാതത്തില്‍ വൈദ്യുതത്തൂണ്‍ കാറിനു മുകളിലേക്കു ഒടിഞ്ഞുവീണു. കാര്‍യാത്രികരായ വെെെള്ളക്കടവ്, പുളിമൂട് രാധാഹൗസില്‍ രാധ (67), മകന്‍ മണികണ്ഠന്‍ (46) എന്നിവരെ പരുക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു തിരികേ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് .
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരുതന്‍കുഴി-കാഞ്ഞിരംപാറ റോഡില്‍ വി.കെ.പി. നഗറിനു മുന്നില്‍വച്ചായിരുന്നു സംഭവം . രണ്ടു വൈദ്യുതത്തൂണുകളിലായാണ് വാഹനമിടിച്ചത്. തുടര്‍ന്ന് സമീപത്തെ ഓടയിലേക്കു വാഹനം ഇടിച്ചിറങ്ങി.

