കേരളം
ഒമാനില്‍ പുതിയ വ്യവസായ നഗരംകൂടി വരുന്നു

ഒമാനില്‍ പുതിയ വ്യവസായ നഗരംകൂടി വരുന്നു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബിയിലാണ് പുതിയ വ്യവസായ നഗരം നിര്‍മിക്കാന്‍ പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്സ് (മദായെന്) പദ്ധതിയിടുന്നത്. 14 ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വ്യവസായ എസ്റ്റേറ്റിനായി നീക്കിവെച്ചത്. ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ മദായെന് യോഗ്യരായ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിക്ക് പിന്നാലെയാണ് മുദൈബിയില്‍ വ്യവസായ നഗരം പ്രഖ്യാപിച്ചത്. പത്ത് ദശലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ഇബ്രി വ്യവസായ നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയറാക്കുന്ന ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ഒമാന്‍-സൗദി റോഡിന് സമീപമാണ് ഇബ്രി വ്യവസായ നഗരം വരുന്നത്. വൈവിധ്യമാര്‍ന്ന ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് ഇബ്രി വ്യവസായ നഗരിയില്‍ വരുക.
The post ഒമാനില്‍ പുതിയ വ്യവസായ നഗരംകൂടി വരുന്നു first appeared on MalayalamExpressOnline.
related stories
-
പ്രധാന വാര്‍ത്തകള്‍ കുടിയൊഴിപ്പിക്കലിനെതിരെ നിരാഹാര സമരം ഒമ്ബതാം ദിവസത്തിലേക്ക്
-
ലേറ്റസ്റ്റ് ന്യൂസ് ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ്...
-
പ്രധാന വാര്‍ത്തകള്‍ ഫോര്‍ട്ടുകൊച്ചി കടല്‍ തീരത്ത് കക്കകള്‍ ചത്തടിയുന്നു