കേരളം
ഒമാനില്‍ പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല

ഒമാനില്‍ പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല. ഈ പരിശോധന വഴി 20 മുതല്‍ 30 മിനിറ്റ് വരെ സമയത്തിനുള്ളില്‍ ഫലമറിയാന്‍ സാധിക്കും.
ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആര്.ടി ലാംപ് അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനാ രീതിയില്‍ രോഗ നിര്‍ണയം നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെന്റ കോവിഡ് 19 റിസര്‍ച്ച് പ്രോഗ്രാമിെന്റ ധനസഹായത്തോടെ നടന്ന ഗവേഷണത്തിന് ഡോ.ഹയ്തം അലിയാണ് നേതൃത്വം നല്‍കിയത്. നിലവിലെ അവസ്ഥയില്‍ ആര്.ടി പി.സി.ആറിന് പകരമായി ഉപയോഗിക്കാവുന്ന പരിശോധനാ രീതിയാണ് ഇതെന്ന് ഗവേഷണ പ്രൊജക്ടിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.അലി പറഞ്ഞു.
The post ഒമാനില്‍ പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല first appeared on MalayalamExpressOnline.