
ആലപ്പുഴ: ഓണ്‍ ലൈന്‍ പഠനത്തിനിടയിലും അച്ഛനെ സഹായിക്കാന്‍ ആദിത്യനും, അഭിമന്യുവും, അദ്വൈതും സമയം കണ്ടെത്തുകയാണ്.
ഡ്രൈവറായ അച്ഛന്‍ ശെല്‍വരാജിനെ സഹായിക്കാന്‍ റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തുകയാണ് മൂവരും.ആദ്യം സ്വര്‍ണ്ണപ്പണിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞപ്പോള്‍ ആ പണി നിര്‍ത്തുകയായിരുന്നു.ആലപ്പുഴ കരളകം വാര്‍ഡില്‍ വാടക വീട്ടിലാണ് ശെല്‍വരാജിന്റെയും കുടുംബത്തിന്റെയും താമസം.