
ഓപ്പോ എ33 സ്മാര്‍ട്ട്ഫോണ്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഡിവൈസില്‍ 4 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ആര്‍പി 2,299,000 ആണ് ഇന്തോനേഷ്യയില്‍ ഡിവൈസിന്റെ വില. ഇന്ത്യയില്‍ ഇത് 11,300 രൂപയോളം വരും.
മൂണ്‍ലൈറ്റ് ബ്ലാക്ക്, മിന്റ് ക്രീം കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ഈ ഡിവൈസിന്റെ സവിശേഷതകള്‍ മിക്കതും ഇതേ സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറുമായി കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ച ഓപ്പോ എ53 സ്മാര്‍ട്ട്ഫോണിന് സമാനമാണ്. ഓപ്പോ എ33 സ്മാര്‍ട്ട്ഫോണില്‍ 6.5 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണ് കമ്ബനി നല്‍കിയിട്ടുള്ളത്.