വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായി ബെല്‍ജിയം സ്വദേശിയായാണ് പാട്രിക് വാന്‍ കെറ്റ്സ് ചുമതലയേല്‍ക്കും,വുകമാനോവിചിന്റെ ആവശ്യപ്രകാരമാണ് വാന്‍ കെറ്റ്സ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്,
ഇതിനു മുമ്ബ് ബെല്‍ജിയം സെക്കന്‍ഡ് ഡിവിഷന്‍ ടീമായ വാസ്ലാന്‍ഡ് ബെവറനില്‍ പരിശീലകനായ നിക്കി ഹയെന് കീഴിലായിരുന്നു വാന്‍ കെറ്റ്സ് ഉണ്ടായിരുന്നത്. ബെല്‍ജിയത്തില്‍ തന്നെ സിന്റ് ട്രുയിഡന്റെയും സഹപരിശീലകനായിട്ടുണ്ട്. ചില യൂത്ത് ടീമുകള്‍ക്ക് ഒപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായാണ് വാന്‍ കെറ്റ്സ് ബെല്‍ജിയം രാജ്യത്തിന് പുറത്ത് പരിശീലക ചുമതലയുമായി പോകുന്നത്.
സെര്‍ബിയന്‍ പരിശീലകനായ ഇവാന്‍ വുകമാനോവിചിന്റെ വരവ് പ്രഖ്യാപിക്കുന്നതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്റെ വരവും പ്രഖ്യാപിക്കും
The post പാട്രിക് വാന്‍ കെറ്റ്സ് , ഇവാന്‍ വുകമാനോവിചിന്റെ അസിസ്റ്റന്റ് ആകും first appeared on MalayalamExpressOnline.

