Monday, 23 Sep, 12.01 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
പാലായില്‍ ഇതുവരെ 22 ശതമാനം പോളിം​ഗ്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ 22 ശതമാനം പോളിം​ഗ്. 38756 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 20492 പേര്‍ പുരുഷന്മാരും 18264 പേര്‍ സ്ത്രീകളുമാണ്. രാമപുരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. കുറവ് മേലുകാവിലും. ടൗണ്‍ മേഖലകളിലെ പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പാലാ ഗവ. പോളിടെക്നിക്കിലെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പൂവത്തോട് ഗവണ്‍മെന്റ് എല്‍.പി.സ്കൂളിലെ ബൂത്തിലും കുടുംബസമേതമെത്തി വോട്ടുരേഖപ്പെടുത്തി.

പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേല്‍ പോളിങ്ങുണ്ടാകുമെന്നും അത് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറുശതമാനം വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും പറഞ്ഞു. തൊണ്ണൂറ് ശതമാനത്തിന് മേല്‍ പോളിങ് ഉണ്ടാകും. പൂവത്തോട് ഗവണ്‍മെന്റ് എല്‍.പി.സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാ​ലാ​യി​ല്‍ അ​ത്ഭു​തം സം​ഭ​വി​ക്കു​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​ന്‍. ഹ​രി പ്ര​തി​ക​രി​ച്ചു. ഫ​ലം ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​യ വി​ധി​യെ​ഴു​ത്ത് ആ​കും. എ​ന്‍​ഡി​എ​യ്ക്കു വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. വോട്ടര്‍മാരില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും ഹ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top