Monday, 20 Jan, 7.32 am മലയാളം എക്സ്പ്രെസ്സ്

കേരളം
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍: ജില്ലയില്‍ 121,543 കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്കി

ആലപ്പുഴ: ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ 121,543കുട്ടികള്‍ക്കു പോളിയോ വാക്‌സിന്‍ നല്‍കി .ഇതില്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉള്‍പ്പെടുന്നു. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ജനുവരി 19 രാവിലെ 8 ന് മാവേലിക്കര എംഎല്‍എ ആര്‍ .രാജേഷ് നിര്‍വഹിച്ചു.

പാലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓമന വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ .എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ജയദേവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ ഉണ്ണികൃഷ്ണന്‍ , ജില്ലാപഞ്ചായത്ത് അംഗം ബി .വിശ്വന്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ശിവന്‍ , ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലളിത രവി , ഗ്രാമപഞ്ചായത്ത് അംഗം സുനി .കെ .സി , ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ .പാര്‍വതി പ്രസാദ് ,ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ സേതുമാധവന്‍ ,പാലമേല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ അനൂപ് ജി എസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ ദീപ്തി .കെ .കെ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫിസര്‍ സുജ പി എസ് നന്ദിയും പറഞ്ഞു. നൂറനാട് അര്‍ച്ചന കോളേജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്കിറ്റ് അവതരിപ്പിച്ചു. ജില്ലയില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലൂടെ 8മണി മുതല്‍ 5മണി വരെ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top