Saturday, 06 Oct, 3.34 am മലയാളം എക്സ്പ്രെസ്സ്

ലേറ്റസ്റ്റ് ന്യൂസ്
പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: അയ്യപ്പ ഭക്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്ബകത്തും വളവിലെ കൊക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ശിവദാസിന്‍റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടേയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Dailyhunt
Top