Saturday, 28 Mar, 5.18 pm മലയാളം എക്സ്പ്രെസ്സ്

പ്രവാസി
പത്തു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 235 ആയി

കുവൈറ്റില്‍ ഇന്ന് പത്തു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 235 ആയി. എട്ടു കുവൈത്ത് പൗരന്മാര്‍, ഒരു ഇന്ത്യക്കാരന്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവര്‍ക്കാണ് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത് . സൗദി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയവരാണ് കുവൈത്തികളില്‍ ഏഴുപേര്‍. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലര്‍ത്തിയതിലൂടെയാണ് വൈറസ് ബാധിതനായത്.

അമേരിക്ക കാനഡ എന്നിവിടങ്ങളില്‍ സഞ്ചരിച്ചെത്തിയതാണ് കനേഡിയന്‍ പൗരന്‍. ഇന്ത്യക്കാരനു രോഗം പകര്‍ന്നത് എങ്ങിനെയാണെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ചു വരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ ഏഴു പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രി ഡോ. ബസ്സില്‍ അസ്സ്വബാഹ് അറിയിച്ചു . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 64 ആയി. നിലവില്‍ 171 പേരാണ് ചികിത്സയിലുള്ളത് . പതിനൊന്നു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 910 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയതായും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top