Dailyhunt

പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കി

പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ടി വി സൂരജാണ് റോഡില്‍ പണിയെടുക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് റിഫ്ലക്ടിങ് ജാക്കറ്റുകള്‍ നല്‍കി മാതൃകയായത് യാതൊരു വിധ സുരക്ഷാ മുന്‍കരുതലുകള്‍ പോലുമില്ലാതെ ദേശീയപാതയിലെ സീബ്രാലൈന്‍ റോഡ് സ്റ്റഡ് ഫിക്സിങ് ഉള്‍പ്പെടെയുള്ള ജോലി ചെയ്തുകൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ആവശ്യമായ റീഫ്ലക്ടിങ് ജാക്കറ്റ് നല്‍കിക്കൊണ്ട് സിവില്‍ ഡിഫന്‍സ് സേനാംഗം മാതൃകയായി.

പയ്യന്നൂര്‍ ഫയര്‍ & റെസ്ക്യൂ വിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ടി വി സൂരജാണ് അതിഥി തൊഴിലാളികള്‍ക്ക് റിഫ്ലക്ടറുകള്‍ വിതരണം ചെയ്ത് മാനവികതയുടേയും, സഹാനുഭൂതിയുടേയും പ്രതീകമായത്‌ . ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് യാതൊരു സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കാതെ പത്തോളം തൊഴിലാളികളെ കൊണ്ട് കരാറുകാരന്‍ ജോലി ചെയ്യിക്കുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും മുഴുവന്‍ തൊഴിലാളികള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നല്‍കുകയും ചെയ്തതിനുശേഷമാണ് റീഫ്ലക്ടിങ് ജാക്കറ്റ് വിതരണം ചെയ്തത്.

The post പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online