കേരളം
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ; ഈടാക്കുന്നത് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നീക്കമിട്ട് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍ .മലിനീകരണത്തിന് ഇടയാക്കുന്ന വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിരത്തുകളില്‍നിന്ന് ഒഴിവാക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഈ നിര്‍ദേശത്തിന് അംഗീകരം നല്കി .
എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം .ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്തും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന് പുതുക്കുമ്ബോഴും ഇത് ഇടാക്കാന്‍ സാധിക്കുമെന്നാണ് നിര്‍ദ്ദേശം . റോഡ് നികുതിയുടെ 10 ശതമാനം മുതല്‍ 25 ശതമാനം വരെയായിരിക്കും ഹരിത നികുതി ഈടാക്കുക.
അതേസമയം, മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ റീ-രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി റോഡ് ടാക്സിന്റെ 50 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. വാഹനങ്ങളുടെയും ഇന്ധനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ടാക്സ് ഈടാക്കുക
ഹരിത നികുതിയിലൂടെ പിരിച്ചെടുക്കുന്ന പണം മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം. എന്നാല്‍, ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി എല്ലാം സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിയാനും കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഴയ വാഹനങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും വാഹന മേഖലയുടെ വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.പുതിയ വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ 10 മുതല്‍ 25 വരെ ഇരട്ടിയാണ് പഴയ വാഹനം മൂലമുള്ള മലിനീകരണം. തത്ഫലമായാണ് ഹരിത നികുതിയിലേക്ക് പോകുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു .
The post പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ; ഈടാക്കുന്നത് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ first appeared on MalayalamExpressOnline.