Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെട്രോള്‍ അടിക്കുമ്പോള്‍ സൂക്ഷിക്കുക; E20 ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതായി കണ്ടെത്തല്‍

പെട്രോള്‍ അടിക്കുമ്പോള്‍ സൂക്ഷിക്കുക; E20 ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതായി കണ്ടെത്തല്‍

രാജ്യത്ത് 20 ശതമാനം എഥനോള്‍ ചേർത്ത പെട്രോള്‍ ഉപയോഗിക്കുന്നതുവഴി പകുതിയിലധികം പഴയ പെട്രോള്‍ വാഹനങ്ങളുടെയും മൈലേജ് വൻതോതില്‍ കുറയുന്നതായി പുതിയ

രാജ്യത്ത് 20 ശതമാനം എഥനോള്‍ ചേർത്ത പെട്രോള്‍ ഉപയോഗിക്കുന്നതുവഴി പകുതിയിലധികം പഴയ പെട്രോള്‍ വാഹനങ്ങളുടെയും മൈലേജ് വൻതോതില്‍ കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രമുഖ ഓണ്‍ലൈൻ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ 'ലോക്കല്‍ സർക്കിള്‍സ്' നടത്തിയ സർവേയിലാണ് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഒരുപോലെ മൈലേജ് കുറയുന്ന പ്രതിഭാസം കണ്ടെത്തിയത്. മൈലേജ് കുറയുന്നതിന് പുറമെ, ഈ ഇന്ധനം ഉപയോഗിക്കുന്നതുമൂലം തങ്ങളുടെ വാഹനങ്ങളുടെ എൻജിന് അസാധാരണമായ രീതിയില്‍ തേയ്മാനവും കേടുപാടുകളും സംഭവിക്കുന്നതായി സർവേയില്‍ പങ്കെടുത്ത പത്തില്‍ മൂന്ന് ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു.

2022-ലോ അതിനു മുൻപോ വാങ്ങിയ പഴയ മോഡല്‍ വാഹനങ്ങള്‍ക്കാണ് ഈ പുതിയ ഇന്ധനം വലിയ രീതിയില്‍ പണികൊടുക്കുന്നത്. നിലവില്‍ വിപണിയിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ ചേർത്ത, റിസർച്ച്‌ ഒക്ടേൻ നമ്പർ 95 ഉള്ള പെട്രോളാണ് രാജ്യത്തുടനീളം വിതരണം ചെയ്യുന്നത്. പുതിയ വാഹനങ്ങള്‍ ഈ ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും, നിരത്തുകളിലുള്ള ലക്ഷക്കണക്കിന് പഴയ വാഹനങ്ങള്‍ക്ക് ഇഥനോളിന്റെ ഉയർന്ന അളവ് എൻജിൻ തകരാറുകള്‍ക്കും ഇന്ധനക്ഷമത കുറയുന്നതിനും കാരണമാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online