Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പെന്‍ഗ്വിന്‍'; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

'പെന്‍ഗ്വിന്‍'; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സൈക്കോളജിക്കല്‍ ത്രില്ലര്‍ പെന്‍ഗ്വിന്റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു. കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷന്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.

ജൂണ്‍ 8-ന് പെന്‍ഗ്വിന്റെ ടീസറും അവതരിപ്പിക്കും.ജൂണ്‍ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക.

തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online