തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌എല്‍എല്‍ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്‌എല്‍എല്‍) ഫാർമസികളെ മികവുറ്റ പരിചരണ
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌എല്‍എല്‍ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്‌എല്‍എല്‍) ഫാർമസികളെ മികവുറ്റ പരിചരണ കേന്ദ്രങ്ങളാക്കി (Pharmaceutical Care Centres of Excellence) ഉയർത്തുന്നതിന്റെ ഭാഗമായി ഫാർമസ്യൂട്ടിക്കല്‍ കെയർ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഫാർമസി ജീവനക്കാരുടെ നൈപുണ്യവും തൊഴില്‍പരമായ മികവും വർധിപ്പിച്ച്, രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
എച്ച്‌എല്‍എല്ലും ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍ അസോസിയേഷനും (കേരള സംസ്ഥാന ശാഖ) സംയുക്തമായി കോവളം ഉദയ് സമുദ്രയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് എച്ച്‌എല്‍എല്‍ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി ഉദ്ഘാടനം ചെയ്തു.
എച്ച്‌എല്‍എല്ലിന്റെ ഡയറക്ടർ (ടെക്നിക്കല്‍ ആൻഡ് ഓപ്പറേഷൻസ്) ബെന്നി ജോസഫ്, വൈസ് പ്രസിഡന്റ് (എച്ച്‌ആർ) ഡോ. രാജേഷ് രാമകൃഷ്ണൻ, അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്‌ആർ) സുരേഷ് ബാബു പി എം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍ അസോസിയേഷൻ(ഐപിഎ-കേരള) പ്രസിഡന്റ് ഡോ. പി. ജയശേഖർ, വൈസ് പ്രസിഡന്റ് എം പി ജോർജ്, ഓണററി സെക്രട്ടറി ഡോ. ജോണ്‍ ജോസഫ്, അസോസിയേഷൻ പ്രതിനിധികള്‍, എച്ച്‌എല്‍എല്ലിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ സെഷനുകളും സംഘടിപ്പിച്ചു. പ്രൊഫഷണല്‍ വികസന പരിപാടിയുടെ ഭാഗമായി നടത്തിയ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 89 പേർക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

